നാഗകന്യക താരം മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി !!

അഭിനയത്രി, ഗായിക, നർത്തകി, മോഡൽ എന്നിങ്ങനെ നിരവധി രംഗത്ത് തന്റെ കഴിവുകൾ തെളിയിച്ച മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാർ ആണ് താരത്തെ വിവാഹം ചെയ്തത്. മലയാള തനിമയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദി സിനിമകളിലും സീരിയലുകളിലും താരം തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്.

കളേഴ്‌സ് ടിവി യിലെ നാഗിൻ എന്ന അമാനുഷിക ത്രില്ലറിലെ രൂപം മാറുന്ന പാമ്പായ ശിവന്യയെ അവതരിപ്പിച്ചതിലൂടെ റോയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി.കൈലാസനാഥൻ എന്ന പരമ്പരയിലെ സതിയായും താരം വേഷമിട്ടു. കൈലാസനാഥൻ, നാഗകന്യക (നാഗിൻ) എന്നീ ഹിന്ദി പരമ്പരകളുടെ മലയാളപരിഭാഷയിലൂടെയാണ് മലയാളികൾക്ക് താരം പ്രിയങ്ക രിയായി മാറിയത്.

ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. താരം കേരള സ്റ്റൈലിലുള്ള വേഷമാണ് വിവാഹത്തിനായി ധരിച്ചിരുന്നത്.തൂവെള്ള നിറത്തിൽ ചുവന്ന ബോർഡർ വെച്ച മനോഹരമായ സാരി ആയിരുന്നു മൗനിയുടേത്. തീർത്തും ലളിതമായ വസ്ത്രവും ആഭരണങ്ങളും ആണ് വിവാഹ ചടങ്ങിനു വേണ്ടി ഉപയോഗി ച്ചിരിക്കുന്നത്. വരൻ ആകട്ടെ സ്വർണ്ണനിറമുള്ള ജുബ്ബയും കസവുമുണ്ടും ആണ് ധരിച്ചിരുന്നത്. തീർത്തും കേരളീയമായ ഒരു വിവാഹം. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ബുധനാഴ്ച നടന്നിരുന്നു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലെ ആയിരുന്നു. സൂരജ് ദുബായില്‍ ബാങ്കറായി ജോലി ചെയ്യുകയാണ്.

Scroll to Top