ഒരു തുള്ളി മദ്യം കുടിക്കാത്ത മമ്മൂക്കയുടെ പേരില്‍ ഞങ്ങള്‍ കുറേ കുപ്പികള്‍ വാങ്ങിച്ചു, മമ്മൂക്ക മാപ്പ്: മുകേഷ്

ബിഗ്‌സ്‌ക്രീൻ മിനിസ്ക്രീൻ താരങ്ങളെല്ലാം ഇപ്പോൾ അവരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് മുകേഷ്. ‘മുകേഷ് സ്പീക്കിങ്’ എന്നാണ് ചാനലിന്റെ പേര്. ചാനലിലെ ആദ്യത്തെ വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയെക്കുറിച്ചുള്ളൊരു സിനിമയാണ്. സൈന്യം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്. മമ്മൂട്ടിയുടെ പേരില്‍ പട്ടാള ഉദ്യോഗസ്ഥരിൽനിന്ന് കുറഞ്ഞ വിലയ്ക്കു മദ്യം വാങ്ങിയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ്.

‘മമ്മൂക്ക, മാപ്പ്’ എന്ന് പേരിട്ട വിഡിയോ ഇതിനോടകം ഹിറ്റായി. രാജ്യത്ത് വിവിധ പട്ടാള ക്യാംപുകളിലാണ് ഷൂട്ടിങ്. അപ്പോഴാണ് സംഭവകഥ നടക്കുന്നത്. മദ്യം ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂക്ക വിഡിയോ കാണുമ്പോഴാകും ഈ കഥ അറിയുന്നതെന്നും മുകേഷ് പറയുന്നു.‘ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക. സിനിമയാണ് അദ്ദേഹത്തിനെല്ലാം. മമ്മൂക്ക മാപ്പ്.’- മുകേഷ് പറഞ്ഞു.

Scroll to Top