ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും തുടങ്ങി മിയ ഖഫീയ്ക്കും മുസ്ലിംലീഗ് അംഗത്വം, അന്വേഷണത്തിന് തുടക്കം.

നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം നൽകിയത് മമ്മൂട്ടിയ്ക്കും, ഷാരൂഖിനും ആസിഫ് അലിയ്ക്കും മിയ ഖലീഫായ്ക്കും.വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്.കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം ഡിസംബർ 31നാണ് അവസാനിച്ചത്.അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു.

കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോൾ ആണ് ക്രമക്കേടുകൾ അറിഞ്ഞത്.തലസ്ഥാനത്തു വട്ടിയൂർക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും ക്രമക്കേടുകൾ നടന്നതയാണ് പറയുന്നത്.അംഗത്വവിതരണത്തിൽ ക്രമക്കേടു നടന്നതായാണ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ.സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു..അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്കുകൂട്ടൽ.

Scroll to Top