നിറഞ്ഞ പുഞ്ചിരിയോടെ രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ, എഴുന്നേറ്റ് നിന്ന് കയ്യടിയോടെ സദസ്സ്.

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മ വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നാലെ പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു.ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും.

അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല എന്നും നഞ്ചിയമ്മ പറഞ്ഞു.മികച്ച നടൻ എന്ന സ്ഥാനം രണ്ട് പേരാണ് നേടിയത് സൂര്യയും അജയ് ദേവ്ഗണ്ണും. അപർണ ബാലമുരളിയാണ് മികച്ച നടി. സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.അയ്യപ്പനും കോശിയിലെ കഥാപാത്രത്തിന് ബിജു മേനോൻ മികച്ച സഹനടനായി. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സംവിധായകനായ സച്ചി നേടി.അതുപോലെ തന്നെ ഈ സിനിമ മികച്ച സംഘട്ടനസംവിധാനത്തിന് പുരസ്കാരത്തിനും അർഹയായി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു.മികച്ചഗായിക നഞ്ചമ്മയും മികച്ച ആക്ഷൻ കൊറിയോഗ്രഫർ മാഫിയ ശശിയും , മികച്ച സംഗീത സംവിധായകൻ സുരരെ പൊട്രെ എന്ന ചിത്രത്തിലെ ജി.വി പ്രകാശും നേടി.

video

Scroll to Top