രാജ്യത്തെ സേവിക്കാനുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ, നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളുമായി പിണറായി വിജയൻ.

സെപ്റ്റംബർ 17 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആണ്. നിരവധി പേരാണ് ഇദ്ദേഹതിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രാധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി നൽകിയ പിറന്നാൾ ആശംസകൾ ആണ്. ട്വിറ്റെറിലൂടെയാണ് ആശംസകൾ അറിയിച്ചത്.71 മത് പിറന്നാൾ ആണ് ഇദ്ദേഹത്തിന്റേത്.രാജ്യത്തെ സേവിക്കാനുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ,എന്നാണ് ഇദ്ദേഹം കുറിച്ചത്.മലയാളി താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസ നേർന്നിരുന്നു.

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻഡിഎയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മേയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു. മേയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

TWITTER POST

Scroll to Top