അന്ന് നവ്യ അവസരം നിരസിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത്തെ നയൻ‌താര ഉണ്ടാകില്ലായിരുന്നു.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താൻ നിരസിച്ച തമിഴ് ചിത്രത്തെകുറിച്ചാണ്.അതിലേക്ക് പിന്നീട് എത്തിയത് നയൻ‌താരയും. 2005 ല്‍ പുറത്തിറങ്ങിയ തമിള്‍ ചിത്രം ആരുന്നു അയ്യാ ശരിത്കുമാര്‍.

ഇരട്ട വേഷത്തില്‍ എത്തിയ നയന്‍താരയും നെപ്പോളിയനും ആണ് പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയത്. ചിത്രം വല്യ വിജയവും ആയി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ തമിള്‍ അരങ്ങേറ്റ ചിത്രം ആരുന്നു അയ്യാ. ചിത്രത്തിലെ ഒരു വാര്‍ത്തയ് എന്ന പാട്ട് വലിയ ഹിറ്റായിരുന്നു ആ കാലത്ത്. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉള്ള ഓഫര്‍ ആദ്യം നവ്യക്ക് ആണ് വന്നത്.എന്നാൽ അത് താരം നിരസിക്കുക ആയിരുന്നു.അന്ന് നവ്യ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ നയന്‍താര ഇല്ല. എന്നാല്‍ ആ കാലത്തു താന്‍ കൂടുതലും മലയാള സിനിമകള്‍ ആണ് ചെയ്തു വന്നത്. അതിനാല്‍ ആ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇതോടെ ഈ ചിത്രത്തിലേക്കു നയന്‍താര എത്തി.അന്ന് 2 സിനിമകൾ നിരസിച്ചുവെങ്കിലും അത് പിന്നീട് നിർണായകമായി മാറുക ആയിരുന്നു.

അഴകിയ തീയെ ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു. അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.

Scroll to Top