‘ഉയിരും ഉലകും’ അല്ല; പൊന്നോമനകളുടെ യഥാർഥ പേര് വെളിപ്പെടുത്തി താരങ്ങൾ !!

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് അവാർഡുകൾ സ്വന്തമാക്കി. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഉയിർ ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയ പേര്.എന്നാൽ ഇതിനെതിരെയും നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഇത് നിയമപരമായി അല്ല എന്നൊക്കെ ആയിരുന്നു. എന്നാൽ അതിൽ തന്റെ ഭാഗത്തെ ശരിയും നീതിയും നയൻ‌താര തുറന്ന് കാണിച്ചു. ഇപ്പോഴിതാ മക്കളുടെ യഥാർഥ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതിമാർ. വിഘ്നേഷ് ശിവൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മക്കളുടെ പേരുകൾ അറിയിച്ചത്.

ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണെന്ന് വി​ഘ്നേഷ് ശിവൻ പറഞ്ഞു. പേരിലെ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് കുറിച്ചു.അടുത്തിടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ നയന്‍താരയെയും വിഘ്‌നേഷിന്റെയും വിഡിയോ വൈറലായിരുന്നു.കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച ഇരുവരും അവരുടെ മുഖം ക്യാമറകളില്‍ നിന്ന് മറച്ചുപിടിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

Scroll to Top