നയൻ‌താര വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം വീട്ടി; മരുമകളെ പുകഴ്ത്തി വിഘ്നേഷിന്റെ അമ്മ!!

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ മുന്‍പ് തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു വിവരം.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾക്ക് മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.”നയനും ഞാനും അമ്മയും അപ്പയും ആയി.അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഘ്നേശിനെക്കുറിച്ചും നയൻതാരയെക്കുറിച്ചും വിഘ്നേശിന്റെ അമ്മ മീന കുമാരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.വിഘ്നേശിനെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിച്ചാണ് ചെറുപ്പത്തിലേ വളർത്തിയതെന്നും അങ്ങനെ വളർന്നത് കൊണ്ടാണ് സംവിധാനം ചെയ്ത സിനിമയിലെ നായിക തന്നെ വിഘ്നേശിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും മീന കുമാരി പറയുന്നു.താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാരയെന്ന് മീനാ കുമാരി പറയുന്നു. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ കൈ അയച്ച് സഹായിക്കാൻ ഒരു മടിയും കാണിക്കാത്തവളാണ് നയൻതാര എന്നും വിഘ്‌നേഷ് ശിവന്റെ അമ്മ വെളിപ്പെടുത്തി.

‘‘എന്റെ മകൻ ഒരു മികച്ച സംവിധായകനും മരുമകൾ നയൻതാര ഒരു മികച്ച താരവുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാറുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കൽ അവരിൽ ഒരു സ്ത്രീ അവരുടെ ദുരിതങ്ങൾ നയൻതാരയോട് പറഞ്ഞു. അവർക്ക് നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് ആ സ്ത്രീ പറഞ്ഞു. നയൻതാര ഉടൻ തന്നെ ആ പണം നൽകിയിട്ട് കടങ്ങളെല്ലാം ഉടൻതന്നെ തീർക്കണം എന്ന് അവരോടു പറഞ്ഞു.

ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നൽകണമെങ്കിൽ അവർക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുന്നവരാണ് അവർ. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.’’–മീന കുമാരി പറയുന്നു.

Scroll to Top