കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിച്ച് നസ്രിയ, താരത്തെ ഫഹദിനൊപ്പം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത് നസ്രിയ പങ്കുവെച്ച ഫോട്ടോസ് ആണ്. ബലിപെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഫോട്ടോസിൽ ഫഹദിനെയും കാണാം. ഒരുപാട് നാളുകൾക്കു ശേഷം ഇരുവരെയും ഒന്നിച്ച് കണ്ടതിൽ ഉള്ള സന്തോഷമാണ് പ്രേക്ഷകർക്ക്‌. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

PHOTOS

Scroll to Top