എട്ടാം വിവാഹ വാർഷിക ദിനത്തിൽ ക്യൂട്ട് വീഡിയോയുമായി നസ്രിയ ;ആശംസകളുമായി ആരാധകർ !!

മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.

രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഫഹദിനൊപ്പമുള്ള ഒരു വിഡിയോയായണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.ഇന്ന് ഇവരുടെ എട്ടാം വിവാഹ വാർഷികം ആണ്.

എട്ടു വർഷങ്ങൾക്കു മുൻപ് ഏതാണ്ട് ഇതേ സമയം ആണ് നമ്മൾ വിവാഹിതരായത് എന്നും മറ്റൊരു വർഷം കൂടി ഇതുപോലെ ആസ്വദിച്ചു തള്ളിനീക്കും എന്നുമാണ് നസ്രിയ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.ഇരുവരും സൈക്കിൾ ചവിട്ടി ഒരുമിച്ച് പോകുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നസ്രിയ വിവാഹ വാർഷികത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. നസ്രിയയ്ക്കും ഫഹദിനും ആശംസകൾ അറിയിച്ച് നിരവധി ആരാധകരും താരങ്ങളുമാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

Scroll to Top