പ്രൊമോഷൻ ഷൂട്ടിൽ ക്യൂട്ട് ലുക്കിൽ നസ്രിയ ; കമന്റുമായി ആരാധകർ !! വൈറൽ ഫോട്ടോസ്

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്. 2014-ൽ ഫഹദ് ഫാസിലുമായി വിവാഹിതയായ നസ്രിയ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.

അതുപോലെ തമിഴിലും കുറച്ച് നല്ല ചിത്രങ്ങൾ നസ്രിയ ചെയ്തു.രാജാറാണി ഒക്കെ മികച്ച ചിത്രം ആയിരുന്നു.തെന്നിന്ത്യയിലുടനീളം നസ്രിയയ്ക്ക് വലിയ ആരാധകർ ആണ് ഉള്ളത്.നസ്രിയ ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വലിയ ആഘോഷത്തോടെ ആണ് തെലുങ്ക് പ്രേക്ഷകർ സ്വീകരിച്ചത്. നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആകുന്നത്. തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്ന ‘അന്റെ സുന്ദരനിക്കി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നസ്രിയ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ക്യൂട്ട് ലുക്കിൽ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ തിളങ്ങിയ നസ്രിയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അദ്രിൻ സെഖിറയാണ്. നീരജ് കോണയുടെ സ്റ്റൈലിങ്ങിലാണ് നസ്രിയ ഈ ഷൂട്ട് ചെയ്തിരിക്കുന്നത്.

Scroll to Top