പങ്കാളി നഷ്ടമായ ഒരു സ്ത്രീയുടെ ലൈംഗികാവശ്യം: നീരജ സിനിമയുടെ റിവ്യൂ

രാജേഷ് കെ രാമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നീരജ. ചിത്രം മികച്ച റിവ്യൂ കൊണ്ട് തീയേറ്ററുകളിൽ മുന്നേറുകയാണ്.എന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റിത്തരുമോ’’ എന്ന് ഒരു പെണ്ണ് ചോദിക്കുന്നതു കേട്ടാൽ നിങ്ങൾ ഞെട്ടുമെങ്കിൽ ഉറപ്പായും ‘നീരജ’ കണ്ടിരിക്കണം. പങ്കാളി നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആഗ്രഹങ്ങൾ തുറന്നു പറയാൻ പോലും പറ്റാത്ത സമൂഹത്തിൽ ഈ വിഷയം അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തിനാണ് കയ്യടി നൽകേണ്ടത്. പ്രണയിച്ച് വിവാഹം കഴിച്ച് മൂന്നു വർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച നീരജ എന്ന യുവതി വിധവയാകുന്നു.

ഭർത്താവിന്റെ മധുര സ്മരണയിൽ ജീവിക്കുന്ന നീരജയുടെ മാനസിക, ശാരീരിക വികാരങ്ങളും നാട്ടുനടപ്പ് രീതികളും തമ്മിൽ സംഘർഷമുണ്ടാക്കുന്നു. ഒടുവിൽ എല്ലാം മറികടന്ന് ഇണ ചേരാനുള്ള തന്റെ ആഗ്രഹം തുറന്നു പറയുന്നതോടെ ചുറ്റുപാടും അന്ധാളിപ്പ് പടരുകയാണ്. ഇവിടെ നീരജ വീണ്ടും ഒറ്റപ്പെടുകയാണ്, അവഹേളിക്കപ്പെടുകയാണ്. തുടർന്ന് നീരജയുടെ ജീവിതത്തിലുണ്ടാകുന്ന, സമൂഹത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ‘നീരജ’ എന്ന പുത്തൻ സ്ത്രീപക്ഷ ചിത്രം.

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത് സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. രാഗേഷ് നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റര്‍.ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ ജീവിതം വേലിയില്ലാത്ത തോട്ടം പോലെയാണ് എന്ന മലയാളികളുടെ സദാചാര വിചാരങ്ങൾക്ക് ഒരു മറുപടിയാണ് ‘നീരജ’. സഭ്യമായ ഭാഷയിൽ ലൈംഗികത എങ്ങനെ വൃത്തിയായി പറയാമെന്ന് രാജേഷ് കെ.രാമൻ ‘നീരജ’യിലൂടെ തെളിയിച്ചിരിക്കുന്നു.വെറും പ്രമേയം കൊണ്ടും മാത്രമല്ല നീരജ മനോഹരമായത്.നീരജ എന്ന സിനിമക്ക് വേണ്ടി അതിന്റെ മുന്നിലും പിന്നിലും സഹകരിച്ച് എല്ലാവരുടെയും ക്രിയാത്മക സംഭാവനകൾ മികവുറ്റതാണ്.

Scroll to Top