ഒരു മാങ്ങ പോലും തന്നില്ല പിള്ളേര്, ഷോർട്സിൽ കിടിലൻ ഫോട്ടോസുമായി നിരഞ്ജന അനൂപ്.

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്.

കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍-രേവതി കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്.ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് നിരഞ്ജനയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിക്കുന്ന നിരഞ്ജന പലപ്പോഴും ഡാൻസ് ചെയ്ത വീഡിയോസ് പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ നിരഞ്ജനയുടെ ഒരു രസകരമായ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

“ഒരു മാങ്ങ പോലും ബാക്കി വച്ചില്ല എന്റെ പിള്ളേര്..” എന്ന ക്യാപ്ഷനോടെ ഒരു മാവിന്റെ ചുവട്ടിൽ ഷോർട്സും ഷർട്ടും ധരിച്ചിരിക്കുന്ന ചിത്രങ്ങൾ നിരഞ്ജന പോസ്റ്റ് ചെയ്യുകയുണ്ടായി.നിരവധി പേരാണ് ഫോട്ടോകൾക്ക് രസകരമായ കമ്മെന്റുമായി എത്തിയത്.

Scroll to Top