ഇരട്ടകുട്ടികളെ പോലെയുണ്ടല്ലോ, ഇതിൽ ആരാണ് അമ്മ, മകൾക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് നിത്യാദാസ്.

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, കുഞ്ഞിക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം.

എന്നാൽ സിനിമയിൽ നിന്ന് നിത്യ ദാസ് വിട്ട് നിന്നെങ്കിലും, 2007ൽ തന്നെ താരം സീരിയൽ ലോകത്തേക്ക് കാൽ എടുത്ത് വെക്കുകയായിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് മക്കള്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.മകള്‍ക്കൊപ്പം പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്.വീണ്ടും മകൾക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് താരം. ഈ ലോകം തന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ് മകൾ.നിങ്ങള്‍ സിസ്റ്റേഴ്‌സാണോ, ഇതിലാരാ അമ്മ, രണ്ടുപേരും സൂപ്പർ ആയിട്ടുണ്ട് കാണാൻ എന്നിങ്ങനെയാണ് ചിത്രത്തിനു താഴെ ആരാധകര്‍ ചോദിച്ചത്.ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്

Scroll to Top