ഒറ്റപ്പെട്ട സമയത്ത് കൂടെനിന്ന രാജുവേട്ടനോട് തീർത്താൽ തീരാത്ത കടപ്പാട് ; ഒമർ ലുലു

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നു, ഒപ്പം ലാലു അലക്‌സ് മീന, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ദീപക് ദേവാണ്.ഒക്ടോബർ 24 ന് ഒടിടി റിലീസിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.ചിത്രത്തിന് മികച്ച അഭിപ്രായം ആണ് മുന്നോട്ട് വരുന്നത്.സിനിമയിലെ ചില ഭാഗങ്ങൾ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിനോട്‌ സാമ്യം ഉണ്ടെന്ന പ്രചരണങ്ങളും വന്നിരുന്നു.

തിരക്കഥയിലെ ചില സാമ്യത ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ എത്തിയത്.എന്നാൽ ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റാണ്.പോസ്റ്റിൽ ഇദ്ദേഹം പൃഥ്വിക്ക് നന്ദി പറയുകയാണ്. ദാസന്റേയും വിജയന്റേയും ചിത്രം പങ്കിട്ട് ആണ് ഒമർ കുറിച്ചത്. ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ.എന്നാൽ ഈ പോസ്റ്റിന് താഴെ .ധമാക്കയുമായി ബ്രോ ഡാഡിയെ താരതമ്യം ചെയ്യുന്നതിനെ വി മർശിച്ചും പോസ്റ്റിന് താഴെ കമന്റുകൾ കാണാം. ‘രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ.. രാജുവേട്ടൻ ഉയിർ.’ കമന്റ് ബോക്സിലും ഒമർ കുറിച്ചു.നിരവധി പേരാണ് കമ്മെന്റിനും പോസ്റ്റിനും പിന്തുണയുമായി എത്തിയത്

FACEBOOK POST

Scroll to Top