ഒറ്റിലെ അടിപൊളി റൊമാന്റിക് ഗാനം, ഇപ്പോഴാണ് ചാക്കോച്ചൻ ചോക്ലേറ്റ് നായകനായതെന്ന് ആരാധകർ.

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി. പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ ‘ഒരേ നോക്കില്‍’ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

തീവണ്ടി സിനിമയുടെ സംവിധായകനായ ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്. സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി.

വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എ.എച്ച്.കാസിഫ് ഈണമൊരുക്കി. പാട്ട് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ‘ചാക്കോച്ചൻ ആളാകെ മാറി’യെന്നാണു പാട്ട് കണ്ട് പ്രേക്ഷകർ കുറിക്കുന്നത്.

video

Scroll to Top