‘പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്’; സോഷ്യൽ മീഡിയയിൽ വൈറലായി പാർവതി പങ്കുവെച്ച പോസ്റ് !!കമന്റുമായി ആരാധകർ

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു.മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്.ആരാധകരെ ആശങ്കയിലും അതോടൊപ്പം ആവേശത്തിലുമാക്കുന്നതാണ് പാർവതിയുടെ ഏറ്റവും പുതിയ പോസ്റ്റ്. ഒരു പ്രഗ്നൻസി ടെസ്റ്റ് കിറ്റ് പോസിറ്റീവ് ആയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.അത്ഭുതങ്ങൾക്ക് തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാർവതി ഗർഭിണിയാണോ, അമ്മയാകാൻ പോവുകയാണോ എന്നൊക്കെ കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

പാർവതിയെ കൂടാതെ നിത്യ മേനനും സയനോരയും സമൂഹമാധ്യമങ്ങളിൽഇ ചിത്രം പങ്കുവെച്ചു.എന്നാല്‍ ഇതൊരു സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നാണ് സൂചന. സോണി ലിവ്വിനു വേണ്ടി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ ‘പ്രഗ്നൻസി ടെസ്റ്റ്’.അതേസമയം, ചിത്രത്തെ സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. താരങ്ങളുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Scroll to Top