ഗ്ലാമറസ് ലുക്കിൽ വേദിയിൽ നാഗ ചൈതന്യയ്ക്കൊപ്പം പാർവതി തിരുവോത്ത്, വൈറലായി വീഡിയോ.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ഫോട്ടോസ് വൈറൽ ആയിരുന്നു.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്.

എന്നാൽ ഫോട്ടോകൾ കണ്ടിട്ട് ഇത് പാർവതി തന്നെയാണോ, തടി വെച്ചോ എന്നൊക്കെയാണ് കമ്മെന്റുകൾ വന്നത്. വ്യാഴാഴ്ച മുംബൈയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ വരാനിരിക്കുന്ന 40 പുതിയ ശീർഷകങ്ങളുടെ ഒരു ലിസ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഈ പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി അണിഞ്ഞ് എത്തിയത്.ഇപ്പോഴിതാ വൈറൽ ആകുന്നത്.ആമസോൺ പ്രൈമിൽ ഇനി റിലീസ് ചെയ്യാനുള്ള സിനിമകളുടയും സീരിസുകളുടെയും ലോഞ്ച് നടത്തിയിരുന്നു.

ആ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള താരത്തിന്റെ ലൂക്കാണ് ഇപ്പോൾ വൈറൽ ആകുന്നത്. ആമസോൺ പ്രൈം നിർമിക്കുന്ന ധൂത എന്ന പുതിയ ഒറിജിനൽ സീരിസിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പാർവതി സ്റ്റേജിൽ എത്തിയത്. ഈ സീരിസിൽ പാർവതി, തെലുങ്കു യുവ താരം നാഗ ചൈതന്യ, ബോളിവുഡ് താരം പ്രാചി ദേശായി. പ്രിയ ഭവാനി ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഒരു സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് ധൂത ഒരുങ്ങുന്നത് എന്നും ആമസോൺ പ്രൈം പുറത്തു വിട്ടിട്ടുണ്ട്.

VIDEO

Scroll to Top