വല്യച്ഛനും വല്യമ്മക്കുമൊപ്പം ; പാർവതിയുടെ കുഞ്ഞിന്റെ പേരും ഫോട്ടോയും പങ്കുവെച്ച് മൃദുലയും യുവയും !!

മിനി സ്ക്രീൻ‌ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടി മൃ​ദൃല വിജയിയും നടനും മെന്റലിസ്റ്റുമായ യുവ കൃഷ്ണയും.സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ സംവൃതയായി കുടിയേറിയ താരമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയ താരമായ വ്യക്തിയാണ് യുവ.ഇക്കഴിഞ്ഞ ജൂലൈയിലാണ് മൃദുലയും യുവയും വിവാഹിതരായത്. സെലിബ്രിറ്റി വിവാ​ഹം പോലെ അത്യാഢംബരത്തോടെയായിരുന്നില്ല മൃദുലയും യുവയും വിവാഹിതരായത്. അതിനാൽ തന്നെ ലളിതും മനോഹരവുമായ ചടങ്ങ് താരങ്ങളുടെ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു.

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്ന പാര്‍വതി വിജയ്.നടി മൃദുല വിജയ്‌യുടെ സഹോദരി കൂടിയാണ് ഇവർ.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതാടെയാണ് പാര്‍വതി വിജയ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ഈ സീരിയല്‍ ലൊക്കേഷനില്‍ നിന്നും ക്യാമറമാന്‍ അരുണുമായി പാര്‍വതി ഇഷ്ടത്തിലാവുകയായിരുന്നു. പെട്ടെന്ന് തന്നെ രഹസ്യമായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.കഴിഞ്ഞ വർഷമായിരുന്നു താരം ഗർഭിണിയാണ് എന്ന വാർത്ത പുറംലോകം അറിഞ്ഞത്.

ഫെബ്രുവരി ആദ്യ വാരം തന്നെ കുഞ്ഞ് അതിഥി എത്തും എന്ന സൂചനകൾ പാർവതി നൽകിയിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഫെബ്രുവരി നാലാം തീയതി ആയിരുന്നു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.വീട്ടിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരുന്നു മൃദുല .സഹോദരി പാർവതിയുടെ കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം തന്നെ മൃദുല ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ കുഞ്ഞിന്റെ പേരും നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

“ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ പരിചയപ്പെടുത്തുന്നു യാമിക” എന്ന അടിക്കുറി പ്പോടെയാണ് പാർവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തുടർന്ന്, മൃദുലയും യുവയും ചേർന്ന് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഒരു ചിത്രം യുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചു. ചിത്രത്തോടൊപ്പം, “വല്യച്ഛനും വല്യമ്മക്കുമൊപ്പം യാമിക ബേബി” എന്നും യുവ കുറിച്ചു.

Scroll to Top