ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ; പിണറായി വിജയൻ നഞ്ചിയമ്മയെ ആദരിക്കും

ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഇന്ന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പുരസ്കാര ജേതാവായ ഗായിക നഞ്ചിയമ്മയെ ആദരിക്കും.നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും ഉതോടൊപ്പം അരങ്ങേറും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടി മന്ത്രി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു.

ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല.

Scroll to Top