ഇത് ഞങ്ങളുടെ 43 മത് വിവാഹവാർഷികം, പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പിണറായി വിജയൻ

കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ.1979 സെപ്തംബർ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയിൽ കമലയും വിവാഹിതരായത്.

വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയൻ.വിവേക് കിരൺ, വീണ എന്നിവരാണ് മക്കൾ.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇദ്ദേഹം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. ഭാര്യക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിട്ട വിവരമാണ് അറിയിക്കുന്നത്.

ഇന്ന് ഞങ്ങളുടെ നാൽപത്തി മൂന്നാം വിവാഹ വാർഷികം ’എന്ന കുറിപ്പോടുകൂടിയാണ് മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിൽ ഇരുവരുടെയും ചിത്രം പങ്കുവെച്ചത്.വേദിയിൽ ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തത്.പോസ്റ്റിന് നിരവധി പേർ ആശംസകളറിയിച്ചിട്ടുണ്ട്

Scroll to Top