ഹാപ്പി ബർത്ത്ഡേ കിളി,ഭാര്യയുടെ പിറന്നാൾ ആഘോഷത്തിന് വെറൈറ്റി കേക്കുമായി രമേശ്‌ പിഷാരടി.

2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്.ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു.

2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നവംബർ 1 ന് മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്ന പേരിൽ ചിത്രം ചെയ്തു.2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ് ഇവർക്ക്.സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോസുമൊക്കെയായി എത്താറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. ഭാര്യ സൗമ്യയുടെ പിറന്നാൾ ആഘോഷത്തിന് പങ്കുവെച്ച ഫോട്ടോയാണ്. ഫോട്ടോയിൽ ഭാര്യക്കായി വാങ്ങിയ കേക്കും കാണാം.കോഴിയുടെ രൂപത്തിലുള്ള കേക്ക് ആണ് ചെയ്തത്. കൂടാതെ ഹാപ്പി ബർത്ത്ഡേ കിളി എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top