ചോറ്റാനിക്കര അമ്മയുടെ സന്നിധിയിൽ പ്രദീപ് ചന്ദ്രന്റെ മകന് ചോറൂണ്, സന്തോഷ നിമിഷം പങ്ക് വെച്ച് താരം.

ബിഗ് ബോസ് എന്ന ഷോയിൽ എത്തും മുൻപേ തന്നെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും, അഭിനയശൈലി കൊണ്ട് താരമായ പ്രദീപ് ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളും,വ്യക്തിത്വവും കൊണ്ട് പ്രദീപ് ചന്ദ്രൻ ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അൻപതു ദിവങ്ങളോളം ബിഗ് ബോസിൽ നിന്ന ശേഷമാണു പ്രദീപ് പുറത്തായത്.ബിഗ് ബോസിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ദൂരദർശനിലെ താഴ്വരപക്ഷികളിലൂടെയാണ് പ്രദീപ് ആദ്യമായി ക്യാമറക്ക് മുൻപിൽ എത്തുന്നത്.

പിന്നീട് ചെയ്തത് സിനിമകളാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന കറുത്ത മുത്ത് എന്ന സീരിയലിൽ ഡിസിപി അഭിരാം എന്ന കഥാപാത്രമായിട്ടാണ് വന്നത്, സീരിയൽ പ്രേക്ഷകരുടെ ഇടയിൽ നിന്ന് കൂടുതൽ ശ്രെധ കിട്ടുന്നത് കറുത്തമുത്തിലെ അഭിനയത്തിൽ കൂടെയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആയിരുന്നു പ്രതീപ് തന്റെ ഭാര്യ ഗർഭിണി ആണെന്ന വാർത്ത പുറത്ത് വിട്ടത്, അച്ചനായതും തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാർത്തയുമെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.മകന്റെ ചോറൂൺ ചിത്രങ്ങളാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു മകന്റെ ചോറൂണ്. അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബസമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്. സെറ്റും മുണ്ടിലും കുഞ്ഞിനെ എടുത്തിരിക്കുന്ന അനുപമയും പ്രദീപും ആരാധക ശ്രദ്ധ ഏറെ പിടിച്ചു പറ്റുന്നുണ്ട്.

Scroll to Top