ആംസ്റ്റർഡാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് മോഹൻലാൽ ; കമന്റുമായി ആരാധകർ !!

എല്ലാവർക്കും പ്രിയങ്കരനായ താരപുത്രനാണ് പ്രണവ് മോഹൻലാൽ.’ഹൃദയം’ സിനിമയുടെ റിലീസിന് ശേഷം നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നപോലെ കാഴ്ചകൾ കണ്ട് ക്യാമറയിൽ ചിത്രം പകർത്തി ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലായിരുന്നു താരം കഴിഞ്ഞ ദിവസം.യാത്രകളെ പ്രണയിക്കുന്ന പ്രണവ് ഇപ്പോൾ ആസ്റ്റർഡാമിലാണുള്ളത്. അവിടെ നിന്നുള്ള തന്റെ ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

‘കറങ്ങി നടന്ന് ബോറടിക്കുമ്പോൾ നാട്ടിൽ വന്ന് ഒരു പടത്തിൽ അഭിനയിച്ചിട്ട് അത് റിലീസ് ആവുമ്പോഴേക്കും ഹിമാലയത്തിൽ എത്തും’, ‘അക്കൗണ്ട് ആരേലും ഹാക്ക് ചെയ്തതാണോ സ്വന്തം ഫോട്ടോ ഇട്ടേക്കുന്നു’, ‘റിയൽ ലൈഫ് ചാർളി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.ആഡംബരമായ ഒന്നും യാത്രകൾക്കോ ജീവിതത്തിലോ പ്രണവ് കൂടെ കൂട്ടിയിട്ടില്ല. പ്രണവ് തന്റെ ചിത്രം പങ്കുവെച്ചതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ.

പ്രണവ് ആദ്യം മലയാള സിനിമയിൽ അരങ്ങേറിയത് ബാലതാരമായിട്ടാണ്. പുനർജനി, ഒന്നാമൻ തുടങ്ങിയ സിനിമകളിൽ പ്രണവ് ബാലതാരമായി അഭിനയിച്ചിരുന്നു. ഒന്നാമനിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പമായിരുന്നു പ്രണവ് അവതരിപ്പിച്ചത്. ശേഷം പ്രണവിനെ പ്രേക്ഷകർ കണ്ടത് മോഹൻലാലിന്റെ തന്നെ സാ​ഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ്.ചിത്രത്തിൽ അതിഥി വേഷമായിരുന്നു പ്രണവിന്.പ്രണവ് മോഹൻലാൽ ആദി എന്ന ചിത്രത്തിൽ നായകനായി സിനിമാ അരങ്ങേറ്റം കുറിച്ചത്.ആദിത്യ മോഹൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ചത്.

ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു. ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.പിന്നീട് പ്രണവ് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലാണ്. മോഹൻലാലിന്റെ ചെറുപ്പമായിട്ടാണ് പ്രണവ് എത്തിയത്.ലളിതമായ ജീവിതരീതിയാണ് പ്രണവ് തന്റെ യാത്രയിലും ജീവിതത്തിലും പിന്തുടരുന്നത്. അതുകൊണ്ടു തന്നെ നടന്റെ യാത്രരീതികളും ജിവിത രീതികളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

Scroll to Top