കോരിചൊരിയുന്ന മഴയത്ത് റിവേഴ്സ് സ്ലാക്ക്‌ലൈനിലൂടെ പ്രണവ്, ഇതെങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ.2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.

ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു.ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.ഏറ്റവും പുതിയതായി പ്രണവ് അഭിനയിച്ച് തകർത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ബോക്സോഫീസ് വിജയ ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മാറുകയും ചെയ്തു. നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ.

ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് വൈറലാകുന്നത്.കോരിചൊരിയുന്ന മഴയത്ത് റിവേഴ്സ് സ്ലാക്ക്‌ലൈനിലൂടെ നടക്കുകയാണ് പ്രണവ്,താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ചില മഴക്കാല റിവേഴ്സ് സ്ലാക്ക്ലൈനിംഗ്’ എന്ന ക്യാപ്ഷനൊപ്പമാണ് നടൻ വിഡിയോ പങ്കുവെച്ചത്.ഇതെങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ കമ്മെന്റ് ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top