ആ പോന്ന മനുഷ്യനെ കണ്ടോ, മണാലിയിലേക്കുള്ള സോളോ ട്രിപ്പിൽ ആത്മയാൻ വഴിയിൽ കണ്ടത് ആരെയെന്നോ?

മണാലിയിലേക്കുള്ള സോളോ ട്രിപ്പിൽ വഴിയിൽ വെച്ച് കണ്ട ഒരു ഒരു താരത്തെ കാണിച്ചു തരികയാണ് സഞ്ചാരിയായ ആത്മയാൻ.ഞങ്ങൾക്ക് വഴിയിൽ നിന്ന് കിട്ടിയതാണ്, എവിടെയോ കണ്ട് പരിചയം എന്ന പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. മുഖം കണ്ടപ്പോഴോ നമ്മുടെ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ.അവധിക്കാലം ചിലവഴിക്കാനെത്തിയ പ്രണവ് സോളോ ട്രിപ്പിലാണ്.അതുപോലെ തന്നെ ആത്മായാനും വഴിയിൽ വെച്ചാണ് ഇദ്ദേഹത്തെ കണ്ടുമുട്ടുന്നത്.വീഡിയോ പോസ്റ്റ്‌ ചെയ്തതും നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.പതിവു കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹൻലാൽ ആണെന്ന് ആത്മയാൻ തിരിച്ചറിഞ്ഞത്.

വിഡിയോയിൽ പറയുന്നത് ഇങ്ങനെ,വഴിയിൽ നിന്നൊരാളെ കിട്ടയതാണ്,’ എന്നൊരു ആമുഖത്തോടെ ആത്മയാൻ പ്രണവിനെ പ്രേക്ഷകർക്ക് മുമ്പിലേക്ക് ക്ഷണിച്ചു. എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. ‘ആ ഭാരവും തൂക്കി പോകുന്ന മനുഷ്യനാണ് പ്രണവ് മോഹൻലാൽ’, എന്നു പറഞ്ഞുകൊണ്ടാണ് ആത്മയാൻ വിഡിയോ അവസാനിപ്പിക്കുന്നത്.യാത്രകളെ സ്നേഹിക്കുന്ന ഇദ്ദേഹം ഇതിന് മുൻപ് ഹിമാലയം യാത്ര ചെയ്തിരുന്നു. അതിൽ കൂടെ സഹോദരി മായയും കൂടെ ഉണ്ടായിരുന്നു.

Scroll to Top