ലവ് യു കണ്ണമ്മ, പത്താം വിവാഹവാർഷികം ആഘോഷിച്ച് പ്രസന്നയും സ്നേഹയും.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും.2020 ജനുവരി 24 നാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രസന്ന പങ്കുവെച്ച പോസ്റ്റാണ്. താങ്കളുടെ 10 മത് വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ,ഇത്‌ ഞങ്ങളുടെ പത്താം വിവാഹവാർഷികമാണ്! ഇവിടേക്കുള്ള എല്ലാ വഴികളിലും ഇപ്പോൾ കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ തമ്മിൽ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടുണ്ട്. നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്.

എന്നാൽ നീ എല്ലാ യ്പ്പോഴും എന്നോ ടൊപ്പം വളരെയധികം സ്നേഹത്തോടെ ഉറച്ചു നിൽക്കാൻ തീരു മാനിച്ചു, കാലക്രമേണ എന്നെ നീ വിജയത്തിലേക്ക് നയിച്ചു. നിങ്ങളുടെ സ്നേഹ ത്തേക്കാൾ ശുദ്ധവും ശക്തവു മായ മറ്റൊന്നില്ല. നീ എന്റെ ഹൃദയവും ആത്മാവും നിറയ്ക്കുന്നു.ലവ് യു കണ്ണമ്മ,നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തി

Scroll to Top