സ്നേഹത്തിന് നന്ദി,ആലിയുടെ ശബ്ദസന്ദേശം പങ്കുവെച്ച് പ്രിഥ്വിരാജ്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.2011 ഏപ്രിൽ 25നായിരുന്നു വിവാഹം.ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യ.സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. മകളുടെ വിശേഷങ്ങളും അതിൽ ഉൾപ്പെടുന്നു.

എന്നാൽ മകൾ ആലിയുടെ ചിത്രങ്ങൾ ഒന്നും തന്നെ പോസ്റ്റ്‌ ചെയ്യാറില്ല. വളരെ അപൂർവമായി മാത്രമേ പോസ്റ്റ്‌ ചെയ്യാറുള്ളു. ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രിഥ്വിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.മകളുടെ ഏഴാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് പിറന്നാൾ ആശംസകളും സ്നേഹവും അറിയിച്ചവർക്ക് നന്ദി അറിയിച്ച് ആലിയുടെ ശബ്ദസന്ദേശവുമുണ്ട്.പിറന്നാൾ കേക്കും അലങ്കരങ്ങളുമൊക്കെ വീഡിയോയിൽ കാണാം. എന്നാൽ ആലിയുടെ മുഖം കാണാൻ പറ്റുന്നില്ല. നിരവധി പേരാണ് കുട്ടിതാരത്തിന് ആശംസകളുമായി എത്തിയത്.

video

Scroll to Top