പ്രളയബാധിതരെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി പ്രിഥ്വിരാജ് സൈമഅവാർഡ് വേദിയിൽ.

സിനിമലോകം മുഴുവൻ പങ്കെടുക്കുന്ന സൈമ അവാർഡ് ചടങ്ങ് കഴിഞ്ഞദിവസം ദോഹയിൽ വെച്ച് നടക്കുകയുണ്ടായി.കന്നഡ,തെലുങ്ക്,തമിഴ്,മലയാളം എന്നീ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.കന്നഡ,തെലുങ്ക് ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യദിവസവും ഇന്നലെ തമിഴ്,മലയാളം എന്നിവയ്ക്ക് വേണ്ടിയുള്ള അവാർഡും നൽകി.നിരവധി താരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.മോഹൻലാൽ,ടൊവിനോ,പ്രിഥ്വിരാജ് എന്നിവരും പങ്കെടുത്തു.ഇതിൽ എല്ലാവരുടെയും ശ്രദ്ധയും കയ്യടിയും നേടിയത് പൃഥ്വിരാജിന്റെ വാക്കുകളാണ്.

അവാർഡ് ചടങ്ങിനിടെ പ്രളയബാധിതരെ സഹായിക്കുവാൻ പ്രിഥ്വിരാജ് അഭ്യർതനയുമായി എത്തി.ഞാൻ ഇത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾരണ്ടര ലക്ഷത്തിൽ പരം ആളുകൾ റിലീഫ് ക്യാമ്പുകളിൽ കഴിയുന്നു.അവരിൽ പലർക്കും നാളെ എന്ന സങ്കല്പം പോലുമില്ല.അതിനാൽ അവരെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്.ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും,ഈ പ്രോഗ്രാം കാണുന്ന എല്ലാവരോടും ഇവരെ സഹായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു,പൃഥ്വിരാജ് പറഞ്ഞു.രാജിന്റെ വാക്കുകളെ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്.ചടങ്ങിൽ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡും പൃഥ്വിരാജ് സ്വന്തമാക്കി.ചടങ്ങിൽ ഭാര്യ സുപ്രിയയ്‌ക്കൊപ്പമാണ് പ്രിഥ്വിരാജ് എത്തിയത്.

Scroll to Top