ഏത് ലുക്കിലും പ്രിയ വാര്യർ ഹോട്ടെന്ന് ആരാധകർ ; ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ താരം !!

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി.

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താരം തായ്‌ലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു .ബാങ്കോക്കിലെ ഐലൻഡിൽ നിന്നുള്ള ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു .ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത് .

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ.മൗര്യ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിശാഖയുടെ സ്റ്റൈലിങ്ങിൽ അംബികാ കുക്രെറ്റിയാണ് പ്രിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Scroll to Top