മകളുടെ മുഖം ആദ്യമായി ക്യാമറക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര ;നിക്കിന്റെ ഫോട്ടോ കോപ്പിയെന്ന് ആരാധകർ !!

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജനുവരി 22നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികളുടെ മകളുടെ മുഴുവൻ പേര്.ഇമോജികൾ കൊണ്ടു മറച്ചാണ് സാധാരണ താരങ്ങള്‍ ചിത്രങ്ങൾ പങ്കുവയ്ക്കാറ്. മകൾ പിറന്ന് ഒരു വർഷമായെങ്കിലും മകളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല പ്രിയങ്കയും നിക്കും.

കഴിഞ്ഞ ദിവസം നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്റെ ഔദ്യോഗിക പരിപാടിയിൽ മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി ക്യാമറകള്‍ക്കു മുന്നിലെത്തി.സോഷ്യല്‍ മീഡിയയും മാൾട്ടിയുടെ ചിത്രങ്ങൾ ആഘോഷമാക്കി ക്കഴിഞ്ഞു. പപ്പയെ പോലെയാണ് മകളെന്ന് ആരാധകർ കുറിക്കുന്നു.നിക്ക് ജോനാസും സഹോദരന്മാരും അവരുടെ കൈകളിൽ വാക്ക് ഓഫ് ഫെയിം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രവും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുന്ന നിക്കിന്റെ വീഡിയോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മാൾട്ടി അമ്മ പ്രിയങ്കയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.കളിചിരിയും കുറുമ്പുമായി മാൾട്ടി മേരി വേദിയിലും സദസ്സിലുമുള്ളവരുടെ മനസ് കീഴടക്കി. ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്നു മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Scroll to Top