അമ്മയെ ഓർത്ത്‌ അഭിമാനം, സ്നേഹത്തിന് വേണ്ടിയാണ് നിങ്ങൾ ഇതൊക്ക ചെയ്തത്, പ്രിയങ്ക ഗാന്ധി.

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഇന്ന് മല്ലികാർജുന്‍ ഖർഗെയ്ക്ക് കൈമാറി.22 വർഷം കോൺഗ്രസിനെ നയിച്ച ശേഷമാണ് സോണിയ ഗാന്ധി പദവി ഒഴിഞ്ഞത്.വിടവാങ്ങൽ പ്രസംഗത്തിൽ സോണിയ പറഞ്ഞതിങ്ങനെ,കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് വലിയ സംതൃപ്തിയോടെയും ആശ്വാസത്തോടെയുമാണ്.കോൺഗ്രസ് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കലും തോറ്റിട്ടില്ല.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകൾ പ്രിയങ്ക ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പോസ്റ്റിൽ അമ്മയെ ഓർത്ത്‌ അഭിമാനിക്കുന്നുവെന്ന് പറയുന്നു.ചടങ്ങിൽ സോണിയ ഗാന്ധി രാജീവ് ഗാന്ധിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് പ്രിയങ്ക കുറിപ്പ് ഇട്ടത്.അമ്മേ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല, എനിക്കറിയാം സ്നേഹത്തിന് വേണ്ടിയാണ് നിങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന്’. എന്നാണ് കുറിപ്പിൽ പറഞ്ഞത്. പ്രിയങ്കയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുകളും ആയി എത്തിയത്.

Scroll to Top