കെ പി എസി ലളിതയെ ആക്ഷേപിക്കുന്നവർ പിന്നെ ദുഃ ഖിക്കേണ്ടി വരും, നമ്മുടെ ഉത്തരവാദിത്തമാണ് : പി ടി തോമസ്.

കഴിഞ്ഞ ദിവസങ്ങളിൽ താരം വയ്യാതെ കിടക്കുന്ന വാർത്ത വൈറൽ ആയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍‌ കഴിയുകയായിരുന്നു ഇദ്ദേഹം.താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പത്ത് ദിവസത്തിലേറെയായി.ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റിയത്.താരത്തിന് കരള്‍രോഗവുമായി ബന്ധപെട്ട അസ്വസ്ഥകൾ ഉണ്ടായിരുന്നു.കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എങ്കിലും അഭിനയത്തിൽ സജീവമായിരുന്നു. ആ സന്ദർഭത്തിലാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.അതോടെ പ്രേക്ഷകർക്ക് എന്തായി എന്നറിയാനുള്ള ആശങ്കയിലായി.

കെപിഎസി ലളിതയ്ക്ക് ചി കിത്സയ്ക്ക് ചെലവാകുന്ന തു ക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രി അബ്ദുൾ റഹ്മാൻ വിശദീകരണം നടത്തിയിരുന്നു.സർക്കാർ താരത്തിന് സഹായം നൽകുന്നതിനെ ചൊല്ലി ചോദ്യങ്ങളും തർ ക്കങ്ങളും വന്നിരുന്നു. സിനിമ നടിയ്ക്ക് അതും ക്യാഷ് ഉള്ള ആളിനെ സഹായം നൽകുന്നത് എന്തിന് എന്ന ചോദ്യം വന്നു,അതിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു.കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തത്. പറ്റുന്ന പോലെ എല്ലാവർക്കും വേണ്ടിയുള്ള ചി കിത്സ ചിലവുകൾ നൽകിയിട്ടുണ്ട്. ആരെയും മാറ്റിനിർത്തിയിട്ടില്ല എന്നും ഇദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് പി ടി തോമസ് ഇതിനെ കുറിച്ച് സംസാരിച്ചതാണ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാകിയത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദു ഖിക്കേണ്ടി വരും.പി ടി തോമസ് എം എൽ എ കെ പി സി സി വർക്കിംഗ് പ്രസിഡന്റ്

Scroll to Top