പൂക്കൾക്ക് നടുവിലൂടെ ജീവിതത്തിലെ ഓർമകൾ പങ്കുവെച്ച് രജിഷ ; വിഡിയോ

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രജീഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നത്.അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു.തമിഴിലും മികച്ച നടിയായി താരം മാറിയിട്ടുണ്ട്.

ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ്, രാമറാവു ഓൺ ഡ്യൂട്ടി എന്നിവർ ഈയടുത്ത് റിലീസായി മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമകളാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച മനോഹരമായ വിഡിയോയാണ് ആരാധകർ ഏറ്റെടുത്ത്.കഴിഞ്ഞ വര്‍ഷം നടത്തിയ ജര്‍മനി യാത്രയില്‍ നിന്നുള്ള വിഡിയോയാണ് താരം പങ്കുവെച്ചത്.ലൈലാക് പൂക്കള്‍ നിറഞ്ഞ ചെറിയ കുറ്റിക്കാടുകള്‍ക്കിടയിലൂടെ നടന്ന്, വിശാലമായ ഒരു പുല്‍മേട്ടില്‍ എത്തുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

‘ഓര്‍മകള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ഈണം പകരുമ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവെച്ചത്.ജര്‍മനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമായ ന്യൂറംബർഗിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങൾ രജിഷ കഴിഞ്ഞ വര്‍ഷം പോസ്റ്റ്‌ ചെയ്തിരുന്നു.

Scroll to Top