വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി രാജ്കുമാറിനെ അഭിനന്ദിച്ച് മമ്മൂട്ടി.

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കു റ്റക്കാരനെന്ന് കോടതി വിധിച്ചു.ഈ അവസരത്തിൽ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ പി രാജ്‌കുമാറിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് മലയാള സിനിമ നടൻ മമ്മൂട്ടി.ശാസ്താംകോട്ട പരിധിയിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.ബുധനാഴ്ച രാവിലെ കൊച്ചിയിലെ സിനിമാലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി അഭിനന്ദിച്ചത്.

മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍.കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പോലീസുമായി ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ കാമ്പയിനുകള്‍ക്ക് രാജ്കുമാര്‍ നേൃതൃത്വം നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം സംവിധാനം ചെയ്ത ഹൃസചിത്രം ശ്രദ്ധ നേടിയിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‍മയ ആ ത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.ശിക്ഷ കോടതിയിൽ പ്രഖ്യാപിച്ചു. വിസ്മയ കേസിൽ വിധി,കിരൺ കുമാറിന് 10 വർഷം കഠിന തടവ്,2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്‌.3 വകുപ്പുകളിലായി 18 വർഷം ശിക്ഷ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.12 അര ലക്ഷം പിഴ.

Scroll to Top