ഞാൻ മ രിച്ചില്ല ജീവനോടുകൂടി ഉണ്ട്, മ രണ വാര്‍ത്ത വ്യാജ വാർത്തയ്ക്കു മറുപടിയായി നടന്‍ ടി.എസ്. രാജു.

മലയാള സീരിയൽ നടനും സിനിമ നടനുമായ ടി എസ് രാജു അന്തരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതോടെ ആരാധകർ വിഷമത്തിലായി. എല്ലായിടത്തും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇതൊരു വ്യാജ വാർത്ത ആയിരുന്നു. വാർത്ത വൈറൽ ആയതോടെ എല്ലാവരും ഇദ്ദേഹത്തിന്റെ ഫോണിലും വീട്ടിലും വിളിച്ചു തുടങ്ങി. ഒടുവിൽ താരം തന്നെ സത്യാവസ്ഥ പുറത്ത് പറഞ്ഞു വരികയാണ്.രാജുവിന്റെ വാക്കുകളിലേക്ക്,

ഞാൻ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്. ഞാൻ മ രിച്ചിട്ടില്ല. പൂർണ ആരോഗ്യവനായി ഇരിക്കുന്നു. സിനിമ ഗ്രൂപുകളിൽ ആണ് ആദ്യം ഇദ്ദേഹത്തിന്റെ മ രണ വാർത്ത എത്തിയത്.മലയാള സിനിമാ, സീരിയൽ മേഖലകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അദ്ദേഹം. ജോക്കർ സിനിമയിലെ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷം പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.2006ല്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത വര്‍ഗ്ഗം എന്ന ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു, അച്ഛനുറങ്ങാത്ത വീട്, കസ്തൂര്‍ബ, സീന്‍ ഒന്ന നമ്മുടെ വീട്, കൊരട്ടപ്പട്ടണം, പുള്ളിമാാന്‍, പ്രജാപതി എന്നിവ അഭിനയിച്ച ചിത്രങ്ങൾ.

Scroll to Top