രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

രമേശ് ചെന്നിത്തലയുടെ മകൻ വിവാഹിതനാകുന്നു.മകൻ രമിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും ചെറു കുറിപ്പും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവച്ചു.വധൂവരൻമാർക്ക് ഏവരുടെയും പ്രാർത്ഥനയും ആശംസയും വേണമെന്നും ചെന്നിത്തല കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം :

ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്.നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും, ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു..

Scroll to Top