നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി; ഫോട്ടോസ് !!

തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.ഇരുവരുടേതും പ്രണയവിവാഹമാണ്.രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഇരുവരുടേയും രണ്ടാം വിവാഹമാണിത്.തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.

അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്.’നിങ്ങളെ എന്റെ പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്‌നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്‌നേഹം അമ്മൂ..’ എന്ന കുറിപ്പോടെയാണ് മഹാലക്ഷ്മി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Scroll to Top