അച്ഛന്റെ അഭിനയം സ്‌ക്രീനിൽ പ്രിയയ്ക്കൊപ്പം കാണാൻ എത്തി മകൻ ഇസഹാഖ്.

കുഞ്ചാക്കോ ബോബൻ നായകൻ ആയി എത്തിയ ന്നാ താൻ കേസ് കൊട് എന്ന സിനിമ ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രം മികച്ച പ്രതികരണം ആണ് ലഭിച്ചത്.ചാക്കോച്ചനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രാവിലെതന്നെ സിനിമ കാണാനായി തിയേറ്ററിൽ എത്തിരുന്നു.ഭാര്യ പ്രിയയും മകൻ ഇസഹാഖും പിന്നാലെയാണ് തീയേറ്ററിലേക്ക് എത്തിയത്.അമ്മയ്ക്കൊപ്പം വന്ന ഇസ്ഹാക്ക് അച്ഛനെ കണ്ടതും ചാടിയിറങ്ങി അച്ഛന്റെ തോളിൽ കയറി.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ

സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.രാജേഷ് മാധവൻ,വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.സന്തോഷ് ടി കുരുവിളയാണ് സിനിമയുടെ നിര്‍മ്മാണം.എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

Scroll to Top