ലെസ്ബിയൻ ആണോ, വിമർശനങ്ങളെ ഒരുപടി മാറ്റി നിർത്തി രഞ്ജിനിമാർ, വൈറലായി ഫോട്ടോസ്.

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്.എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്.ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്.

2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.ഇപ്പോഴിതാ താരം ഇങ്ങനെയൊരു ഭാര്യയും ഭർത്താവും എന്ന ഷോയിൽ ആങ്കർ കൂടിയാണ് .മലയാള സിനിമയിലെ പിന്നണി ഗായകരിൽ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ജോസ്.പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ പാടുന്നത്.മേലെ വാരത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലാണ് പാടിയത്.പിന്നീട് നിരവധി നല്ല പാട്ടുകൾ പാടാൻ താരത്തിന് സാധിച്ചു.സ്വന്തമായി ഒരു മ്യൂസിക് ബ്രാൻഡും താരത്തിന് ഇപ്പോൾ ഉണ്ട്.ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.

എന്നാൽ ഇവർക്ക് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴി വെച്ചു. ഇവർ ലെസ്ബിയൻ ആണോ, വിവാഹം കഴിക്കുമോ എന്നൊക്കെയാണ് ഉന്നയിക്കുന്ന ചോദ്യങ്ങൾ.ഇതേപ്പറ്റി രഞ്ജിനി ജോസ് രംഗത്ത് വന്നിരുന്നു.എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോൾ ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ‘ഇവര്‍ ലെസ്ബിയൻ ആണോ എന്നൊക്കയാണ് കമ്മെന്റുകൾ.ലെസ്ബിയൻ, ഹോമോസെക് ഷ്യൽ ഒക്കെ ഇപ്പോൾ സർവ്വസാധാരണം ആയോണ്ട്എല്ലായിടത്തും വാരി വിതരുക ആണോ,വായിൽ വരുന്നതു മുഴുവൻ എഴുതി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്.

ഇതെന്റെ നിലപാടാണ്. ഞാൻ ഈ പറഞ്ഞതിനോട് നിങ്ങൾക്കു പ്രതികരിക്കാം. എന്തെങ്കിലും മോശമായി കമന്റിട്ടാൽ തേടിപിടിച്ച് കണ്ടു പിടിക്കും.യാതൊരു ദയയും കാണിക്കില്ല. രണ്ടാമതൊന്നുകൂടി ആലോചിച്ച ശേഷം അത്തരം കമന്റുകളെഴുതിയാൽ മതി. എല്ലാവരുടെയും ക്ഷമയ്ക്ക് പരിധി ഉണ്ട് എന്നുമാണ് പറഞ്ഞത്. എന്നാൽ അത് ഒരു കൂട്ടം ആളുകളെ പരിഹസിച്ചു എന്ന് വാദങ്ങൾ ആയി. എന്നാൽ അതിനുള്ള മറുപടിയും താരം നൽകി. ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവരുടെ പുതിയ ഫോട്ടോസ് ആണ്. ഗൃഹലക്ഷ്മിയ്ക്കു നൽകിയ കവർ പേജിലെ ഫോട്ടോസ് ആണിത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top