ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേയെന്ന് കമന്റ്; കിടിലൻ മറുപടി നൽകി റിമ കല്ലിങ്കൽ

2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് റിമാ കല്ലിങ്കൽ.പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയാകുമെന്നു അവരുടെ ഫേസ്ബുക്ക്‌ പേജ് വഴി അറിയിച്ചിരുന്നു. അറിയിച്ചപോലെ തന്നെ അന്നവർ വിവാഹിതരായി.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് റിമാ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. എന്നാൽ പലപ്പോഴും താരത്തിന് സൈബർ വിമർശനങ്ങൾ കിട്ടാറുമുണ്ട്. എന്നാൽ അതൊന്നും തന്നെ റിമാ വകവെക്കാറില്ല.

റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തമിഴ് നാട്ടിലെ കൂന്നൂരിലെ സ്റ്റാൻസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ നിന്നുള്ള ചിത്രമാണ് റിമ കല്ലിങ്കൽ പങ്കുവെച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താൻ ഒരിക്കൽ പഠിച്ച വിദ്യാലയത്തിന്റെ മുമ്പിലേക്ക് റിമ എത്തിയത്. ചിത്രത്തിന് താഴെ ഇതേ വിദ്യാലയത്തിൽ പഠിച്ച നിരവധി പേർ കമന്റുമായി എത്തിയിരുന്നു.ഇതിനിടയിലാണ് ഒരാൾ ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ, ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്ന കമന്റുമായി എത്തിയത്. ഇതിന് മറുപടിയായി റിമ, ‘ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ച് ബാങ്കിൽ പേയ്മെന്‌റ് ഇട്ടിരുന്നോ?’ എന്ന മറുപടിയാണ് നൽകിയത്.

എന്നാൽ, റിമ ഈ പറഞ്ഞതിനും മറുപടിയുമായി കമന്റ് ബോക്സിൽ ആളുകളെത്തി.കഴിഞ്ഞദിവസം ആയിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനിയെ എം ടി അബ്ദുള്ള മുസ്ലിയാർ പൊതുവേദിയിൽ അപമാനിച്ചത്. മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു സർട്ടിഫിക്കറ്റ് വിതരണത്തിനായി പെൺകുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാർ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളെ ഒന്നും ഇങ്ങോട്ടേക്ക് വിളിക്കണ്ട, സമസ്തയുടെ തീരുമാനം നിങ്ങൾക്ക് അറിയില്ലേ എന്ന് ചോദിച്ചു കൊണ്ടായിരുന്നു കയർത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

Scroll to Top