അജ്ഞാത സുന്ദരിയുടെ കത്ത്, ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം പങ്കുവെച്ച് റിമി ടോമി.

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.

ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു.ഇപ്പോഴിതാ വൈറൽ ആകുന്നത് റിമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തനിക്ക് ലഭിച്ച ഒരു കത്തിന്റെ ഫോട്ടോയാണ് കുറിച്ചിരിക്കുന്നത്.യാത്ര കഴിഞ്ഞ് ഇൻഡിഗോ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുന്ന മുൻപ് ഒരു എയർഹോസ്റ്റസ് നൽകിയ കത്ത് ആണ് താരം പങ്കുവെച്ചിരിക്കുന്നത്.കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ,ഞങ്ങളുടെ കൂടെ യാത്ര ചെയ്തതിനു നന്ദി. ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു വിശ്വസിക്കുന്നു. എനിക്ക്‌ നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടമാണ്.

തമാശകളിലൂടെ നിങ്ങൾ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.നിങ്ങൾ ഒരു പ്രചോദനമാണ്.എപ്പോഴും പുഞ്ചിരിയോടെ നിലകൊള്ളൂ’ കത്ത് പങ്കുവെച്ച് റിമി കുറിച്ചത് ഇങ്ങനെ,ഒരു ഇൻഡിഗോ എയർ ഹോസ്റ്റസിന്റെ കുറിപ്പ്. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു, ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നു.സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങൾ എനിക്ക് ഒരു പ്രചോദനമാണ്. പേരു പോലും ചോദിക്കാൻ പറ്റിയില്ല. ആ കൊച്ചു സുന്ദരിക്ക് എന്റെ വക നന്ദിയും സ്നേഹവും.

Scroll to Top