എന്റെ ഡിങ്കിരിപട്ടാളം, കുട്ടിപട്ടാളത്തിനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റിമി ടോമി.

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു.

കൂടുതൽ സുന്ദരിയാകുകയും ചെയ്തു.തന്റെ ശരീ ര ഫിറ്റനെസിന്റെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ല റിമി.വർക്ക്‌ഔട്ടും ഡയറ്റ് വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്.

സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള മനോഹരമായ സെൽഫിയാണ് പങ്കുവെച്ചത്.‘എന്റെ ഡിങ്കിരിപ്പട്ടാളം’ എന്ന കുറിപ്പോടെയാണ് റിമി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും നടി മുക്തയുടെയും മകൾ കൺമണി എന്ന കിയാര സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. കിയാരക്കുട്ടിയുടെ റീൽസ്, ഡാൻസ് വിഡിയോകൾ വളരെ വേഗമാണ് വൈറലാകുക.

Scroll to Top