റിമി ഇത്ര മെലിഞ്ഞതിന് പിന്നിലെ രഹസ്യം എല്ലാവർക്കും അറിയണ്ടേ, മനസ്തുറന്ന് താരം.

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു.ഇപ്പോഴിതാ വൈറൽ ആകുന്നത് റിമിയുടെ വാക്കുകളാണ്.വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

റിമിയുടെ വാക്കുകളിലേക്ക്,ശരീ രത്തിന്റെ ഭാരം കുറഞ്ഞ് വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമെന്നും സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നിയെന്നും റിമി പറയുന്നു. വ്യായാമം മുടങ്ങാതെ ചെയ്യാറുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആണെങ്കിൽ ജിമ്മുകളിൽ വർക് ഔട്ട് ചെയ്യുമെന്നും അത് മുടക്കാറില്ലെന്നും റിമി വ്യക്തമാക്കുന്നു. 70 ശതമാനം ആഹാര നിയന്ത്രണവും 30 ശതമാനം വർക് ഔട്ടും എന്നാണല്ലോ.ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കുന്നത് പാലിൽ പ്രഭാതഭക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ ചേർത്തു തയ്യാറാക്കുന്ന ന്യൂട്രിഷണൽ ഷെയ്ക്ക്. ഇടയ്ക്ക് രണ്ട് ഇഡ്ഡലിയോ ദോശയോ കഴിക്കും. കേരളത്തിലാണെങ്കിൽ ഉച്ചയ്ക്ക് ചോറ് കഴിക്കും. കൂടെ തോരൻ പുളിശ്ശേരി, ചമ്മന്തി, മീൻ വറുത്തത് എന്നിവ കഴിക്കാൻ ഇഷ്ടമാണ്.

അതേസമയം, ചിക്കനും മീനും ഒന്നിച്ച് കഴിക്കാറില്ല റിമി. രാത്രിയിൽ ചോറും ചപ്പാത്തിയും ഒഴിവാക്കി. ഒന്നുകിൽ ചിക്കൻ വിത്ത് സാലഡ് അല്ലെങ്കിൽ ഫിഷ് വിത്ത് സാലഡ് ആയിരിക്കും കഴിക്കുക. എന്നാൽ, യാത്രകളിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കും.രാത്രി നേരത്ത് കാർബോഹൈഡ്രേറ്റ് ഒഴിവാക്കും. മാത്രമല്ല, ദിവസവും മൂന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കും.ഉച്ചഭക്ഷണത്തിന് അരമണിക്കൂർ മുമ്പായി രണ്ടു ലിറ്റർ വെള്ളവും ഉച്ചഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് ഒന്നര ലിറ്റർ വെള്ളവും കുടിക്കും. പഞ്ചസാര പൂർണമായും ഒഴിവാക്കി. എണ്ണയിൽ വറുത്ത സ്നാക്സും ഇപ്പോൾ കഴിക്കാറില്ല. പപ്പായയും ഞാലിപ്പൂവൻ പഴവുമാണ് പഴങ്ങളിൽ ഇഷ്ടം.

Scroll to Top