ദിൽഷ ബിഗ് ബോസ് വിന്നർ ആയെങ്കിൽ ഞാൻ ആണ് അതിന് കാരണം : റിയാസ് സലിം.

ബിഗ് ബോസ് മലയാളം സീസൺ 4ൽ ഫൈനൽ സിക്സിൽ എത്തിയിട്ടുള്ള ഒരാൾ റിയാസ് സലിം ആണ്.ഒരുപാട് ഹേറ്റേഴ്‌സുമായി ബിഗ്ഗ് ബോസ് ഹൗസിലേക്ക് കടന്ന മത്സരാര്‍ത്ഥി കൂടിയാണ് . എന്നാല്‍ പോകെ പോകെ, റിയാസിന്റെ കാഴ്ചപ്പാടും സംസാരവും ആ വെറുപ്പിനെ അകറ്റി. സീസണിലെ ചലനാത്മകമാക്കിയ രണ്ട് പ്രധാന മത്സരാർഥികൾ പോയപ്പോൾ ബിഗ് ബോസിന് നഷ്ടപ്പെട്ട കളർ തിരിച്ചുപിടിച്ചവരിൽ പ്രധാനി റിയാസ് ആയിരുന്നു.എന്താണ് എൽജിബിടിക്യുഐഎ പ്ലസ് തുടങ്ങിയ കാര്യങ്ങളൊക്കെ റിയാസ് വിശദീകരിക്കുന്നതിൻറെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ബിഗ് ബോസിൻറെ സ്ഥിരം പ്രേക്ഷകരല്ലാത്ത, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ പലരും റിയാസിന് ക്യാംപെയ്ൻ നടത്തുന്നതിലേക്ക് എത്തി കാര്യങ്ങൾ.റിയാസിന്റെ വിജയവും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ്. എന്നാൽ അവർക്കൊരു വിഷമം തന്നെയായിരുന്നു ഈ റിസൾട്ട്‌. എന്നാൽ റിയാസ് ആണ് ഷോയിലെ വിന്നർ എന്ന് പലരും പറഞ്ഞു. യഥാർത്ഥ വിന്നർ ആണ് എന്നോക്കെ പറഞ്ഞു പോസ്റ്റുകൾ ഏറെ ആയിരുന്നു സോഷ്യൽ മീഡിയയിൽ.

റിയാസ് എയർപോർട്ടിൽ എത്തിയപ്പോഴും ഇദ്ദേഹത്തെ കാണാനും സ്വീകരിക്കാനും ഒരുപാട് പേർ രംഗത്ത് എത്തി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിൽഷയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകളാണ്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. റിയാസിന്റെ വാക്കുകളിലേക്ക്,ഞാൻ അവിടെ ചെല്ലുന്ന ദിവസം വരെ ദിൽ, പ്രത്യേകിച്ച് ഒന്നും ബിഗ് ബോസിന് നൽകിയിരുന്നില്ല. ഞാൻ അവിടെ ചെല്ലുകയും റോബിൻ പുറത്താവുകയും ചെയ്തതോടെ ദിൽഷ പുതിയ ഒരാളായി മാറുകയായിരുന്നു.

എല്ലാത്തിലും വളരെ നന്നായി ആക്ടിവായി പങ്കെടുക്കാന തുടങ്ങി.ദിൽഷ വളരെ നല്ല ആളാണ്,നല്ല പേർസണാലിറ്റിയാണ് ദിൽഷയുടേത്. അതുപോലെ തന്നെ നല്ല മനസ്സിനുടമയാണ് റോൻസൺ ഇത്രയും ക്ഷമിക്കാൻ കഴിയുന്ന ആളെ താൻ ഇതിന് മുന്നേ കണ്ടിട്ടില്ല, ഗെയിമിൻ്റെ തുടക്കത്തിൽ റോൺസനോട് വലിയ ഇഷ്ടം ഒന്നും തോന്നിയിരുന്നില്ല, എന്നാൽ ഹൗസിനുള്ളിൽ പോയപ്പോൾ തന്നെ റഓൺസണുമായി കൂട്ടായി.

Scroll to Top