ഇത് ഒന്നൊന്നര റൊമാന്റിക് ആയി പോയി ; പെർഫെക്റ്റ് മാച്ച് എന്ന് ആരാധകർ !! വിഡിയോ

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മിലുള്ള പ്രണയം വലിയ ചർച്ചയായിരുന്നു.

പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും ദിൽഷ പറഞ്ഞു.നടിയും മോഡലും സംരഭകയുമായ ആരതി പൊടിയും റോബിന്റെ വലിയൊരു ആരാധികയാണ്. റോബിനെ അഭിമുഖം ചെയ്യാന്‍ ആരതി എത്തിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ബിഗ്ബോസ് താരം റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു എന്റേത്,അത് ഔദ്യോഗികമാണ് എന്നാണ് ആരതിയ്ക്കു ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റോബിൻ കുറിച്ചത്.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഒരു ക്യൂട്ട് വിഡിയോയാണ് റോബിൻ പങ്കുവെച്ചിരിക്കുന്നത്.ഒരു ചലഞ്നഞ്ച ചെയ്യാം എന്നാണ് റോബിൻ ആരതിയോട് പറയുന്നത്.എന്തരപ്പി സുഖങ്ങൾഒക്കെ തന്നെ എന്ന തിരുവനന്തപുരം ഭാഷയിലെ ഡയലോഗാണ് റോബിൻ ആരതിയോട് പറയുന്നത്.തൃശൂർ ഭാഷയിൽ പറയാനും റോബിൻ പറയുന്നുണ്ട്.നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയത്.

Scroll to Top