മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനമായി കിട്ടിയ തീപ്പൊരി ഐറ്റം, പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ച് റോഷാക്ക് ട്രെയ്ലർ.

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് ഒരു സമ്മാനവുമായി എത്തുകയാണ്. മമ്മൂട്ടി നായകനാകുന്ന റോഷാക്ക് എന്ന സിനിമയുടെ ട്രെയ്ലർ റിലീസ് ആയിരിക്കുകയാണ്.പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സ്പെഷ്യൽ ത്രില്ലർ ആക്ഷൻ മൂവി തന്നെയായിരിക്കും എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.ലുക്ക് ആന്റണി എന്നാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.താരത്തിന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.

നിസാം ബഷീർ ചിത്രം സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. ഏതായാലും ട്രെയ്ലർ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്റ്റംബര്‍ ഏഴിന്. കഴിഞ്ഞ ദിവസം മുതലേ തന്നെ പിറന്നാളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.

പതിവ് പോലെ തന്നെ പ്രിയതാരത്തെ കാണാനും ആശംസ അറിയിക്കാനുമായി ആരാധകര്‍ നേരിട്ടെത്തിയിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്. മമ്മൂക്കക്കൊപ്പം പഠിച്ചവരിലും കൂടെ അഭിനയിച്ചവരിലും പ്രായത്തിൻ്റെ അടയാളങ്ങൾ തെളിഞ്ഞ് വരുമ്പോൾ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി ചെറുപ്പത്തിൻ്റെ ചുറുചുറുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുകയാണ്. സിനിമാലോകത്തുള്ളവരും മമ്മൂട്ടിക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരുന്നു.പലരുടെയും പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

VIDEO

Scroll to Top