“ഞങ്ങൾ വേർപിരിയാൻ പോകുന്നു’ ; വാർത്തകളോട് പ്രതികരിച്ച് ആലീസും സജിനും : വിഡിയോ !!

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആലീസ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് ആലീസ് ക്രിസ്റ്റി. ഇടയ്ക്ക് സജിനും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ആലീസും സജിനും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘ഞങ്ങള്‍ പെര്‍ഫക്ട് കപ്പിള്‍സ് ആയത് കല്യാണത്തിന് ശേഷമാണെന്നാണ് ആലീസും സജിനും പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ഫോണിലൂടെ വിളിച്ച് എന്നും വ ഴക്ക് കൂടുമായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ എന്നാണ് ഇച്ചായന്‍ പറയാറുള്ളത്. അതൊക്കെ സത്യമാണെന്ന് കല്യാണത്തിന് ശേഷം മനസിലായി. ഇപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള വ ഴക്ക് ഒരുപാട് കുറഞ്ഞെന്നാണ് ആലീസ് പറയുന്നത്.

സജിന്‍ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു തന്റെ ജീവിത പങ്കാളി എങ്കില്‍ തനിക്ക് ഇത്രയും സ്വാതന്ത്രത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് സീരിയലുകളിലാണ് താനിപ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വീട്ടില്‍ ഉണ്ടാവുന്നത്. എന്നിട്ടും എന്റെ കരിയറിനെ അദ്ദേഹം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെറുതേ വീട്ടിലിരിക്കാതെ അഭിനയം അല്ലെങ്കില്‍ മറ്റെന്തെങ്കലും ജോലി ചെയ്യണമെന്നാണ് ഇച്ചായന്‍ തന്നോട് പറയാറുള്ളതെന്നും ആലീസ് വ്യക്തമാക്കി.

ആലീസുമായി റിലേഷന്‍ ആരംഭിച്ചതിന് ശേഷവും ഞാന്‍ നൂറ് ശതമാനം കമ്മിറ്റ്മെന്റ്സ് കാണിച്ചിരുന്നില്ല എന്നാണ് സജിന്‍ പറയുന്നത്.ഞങ്ങള്‍ തമ്മില്‍ പന്ത്രണ്ട് ദിവസത്തോളം വ ഴക്ക് കൂടിയിട്ട് മിണ്ടാതെ ഇരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ ഞാന്‍ മുന്‍ കൈ എടുത്തില്ല. അതിന് ശേഷം ആലീസ് വീട്ടില്‍ വന്ന ശേഷമാണ് ഈ ബന്ധം സീരിയസ് ആണെന്ന തോന്നല്‍ തന്നില്‍ ഉണ്ടാവുന്നത്.അന്ന് താന്‍ വീട്ടില്‍ പോയില്ലായിരുന്നു എങ്കില്‍ ഈ ബന്ധം ബ്രേക്കപ്പ് ആയി പോയേക്കുമായിരുന്നു എന്നാണ് ആലീസ് പറയുന്നത്.

Scroll to Top