പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് സമീറ റെഡ്ഡി.2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീറ ആദ്യമായി അഭിനയിച്ചത്.താരം ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുങ്കിൽ സമീറക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.വിവാഹ ശേഷം സിനിമയിൽ സജീവമല്ലയിരുന്നു. എന്നാൽ കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടാ കളിയാക്കലുകളെയും കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു.
ആ സമയത്തെല്ലാം സ്ത്രീകളില്‍ നിന്നുപോലും പരിഹാസ വാക്കുകള്‍ കേട്ടിരുന്നുവെന്ന് സമീറ പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു എന്നും നടി വെളിപ്പെടുത്തി.പ്രസവാനന്തരത്തെ തുടർന്ന് ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ തുറന്ന് കാട്ടാൻ മടിക്കാറില്ല. പലരും മേക്ക്ഓവറിനെ കുറിച്ചും എല്ലാം സംസാരിക്കാറുണ്ട്. എന്നാൽ അതൊന്നും താരം കണക്കിൽ എടുക്കാറില്ല. ഇപ്പോഴിതാ തമാശരൂപേണയെങ്കിലും അല്പം സീരിയസായ ഒരു വിഷയം പങ്കുവയ്ക്കുകയാണ് സമീറ റെഡ്ഡി.
പെട്രോള്‍ വില വര്‍ധിക്കുകയാണെന്നും തന്റെ കൈവശം ഒരു പരിഹാരമുണ്ടെന്നും പറഞ്ഞ് ഒരു വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കുട്ടികള്‍ കളിക്കുന്ന ചെറിയ കാര്‍ ഓടിക്കുന്ന സമീറയാണ് വിഡിയോയില്‍. പെട്രോള്‍ വില വര്‍ധിക്കുന്നതിനെതിരെ സമീറയുടെ പ്രതിഷേധമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.