എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു, ബിഎംഡബ്ലിയു സ്വന്തമാക്കി സംയുക്ത മേനോൻ.

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഏറെ പ്രിയപ്പെട്ട ഒരാളാണ് സംയുക്ത മേനോൻ. ലില്ലി, തീവണ്ടി, ഉയരെ, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു.2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്.തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രിയ താരമായി മാറിയത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. 2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്. ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. മികച്ച അഭിനയത്തിലൂടെ ഓരോരോ വേഷങ്ങളെയും അന്വർഥം ആക്കാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പുതിയ കാർ എടുത്തു എന്ന വിവരമാണ്.നീണ്ടകാലത്തെ ആഗ്രഹത്തിനൊടുവിൽ ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനാണ് താരം സ്വന്തമാക്കിയത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു,എന്ന ക്യാപ്ഷനോട് ആണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 3 സീരീസ് ഗ്രാന്‍ ലിമോസിനെ രാജ്യത്ത് അവതരിപ്പിച്ചത്. ചുവന്ന നിറത്തിലുള്ള മോഡലാണ് സംയുക്ത സ്വന്തമാക്കിയത്.ബിഎംഡബ്ല്യു തങ്ങളുടെ പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് 51.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.കൊച്ചി കളമശേരിയിലെ ബിഎംഡബ്ല്യുവിന്റെ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് വാഹനം താരം സ്വന്തമാക്കിയത്. KL07CX3696 ആണ് വാഹനത്തിന്റെ നമ്പര്‍.

Scroll to Top